കാറിന് മുകളില്‍ മരം പൊട്ടിവീണു; ഡ്രൈവര്‍ രക്ഷപെട്ടു

കാസര്‍കോട്:ഓടിക്കൊണ്ടിരുന്ന കാറിന് മുകളില്‍ മരം പൊട്ടിവീണു. ഡ്രൈവര്‍ കഷ്ടിച്ച് രക്ഷപെട്ടു കാസര്‍കോട് വിദ്യാനഗര്‍ ജില്ലാ പഞ്ചായത്ത് ഓഫീസിനു മുന്‍വശത്തെ റോഡിലാണ് സംഭവം. വിദാനഗര്‍ സ്വദേശി പവിത്രന്‍ ആണ് രക്ഷപെട്ടത്. ഓടികൊണ്ടിരിക്കെ വൈദ്യതി ലൈന്‍ അടക്കം മരം പൊട്ടി കാറിന് മുകക്കു വീഴുകയായിരുന്നു.. അഗ്‌നിരക്ഷാസേന എത്തി കെ എസ് ഇ ബി അധികൃതരെ വിവരം അറിയിച്ചു. ലൈന്‍ ഓഫ് ആക്കിയ ശേഷമാണ് ഡ്രൈവറെ പുറത്തിറക്കിയത്. കാറിന് ശരമായ കേടുപാടുകള്‍ ഉണ്ട്. അതിനു ശേഷം അഗ്‌നിരക്ഷാസേന മരം കുറച്ചു മാറ്റി ഗതാഗതം പുനര്‍ഹപിച്ചു. സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ വി എം സതീശന്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഓ കെ പ്രജിത്, കെ സതീഷ്, മുഹമ്മദ് സിറാജ്, സോബിന്‍ എന്നിവര്‍ രക്ഷപ്രവര്‍ത്തന സംഘത്തില്‍ഉണ്ടായിരുന്നു.

error: Content is protected !!