കായക്കുളം തെക്കേയടുക്കം വയനാട്ടു കുലവന്‍ തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു; ഉത്തര മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിപ്രസിഡന്റ് രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു

പെരിയ : കായക്കുളം തെക്കേയടുക്കം വയനാട്ടു കുലവന്‍ തറവാട് കുടുംബസംഗമം സംഘടിപ്പിച്ചു. ഉത്തര മലബാര്‍ ക്ഷേത്ര സംരക്ഷണ സമിതിപ്രസിഡന്റ് രാജന്‍ പെരിയ ഉദ്ഘാടനം ചെയ്തു. തറവാട് കമ്മറ്റി പ്രസിഡന്റ് വാസു വെള്ളിക്കോത്ത് അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗങ്ങളെ ആദരിച്ചു. ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കൊപ്പല്‍ ചന്ദ്രശേഖരന്‍ മുഖ്യ പ്രഭാഷണം നടത്തി. മണിവെളിച്ചപ്പാടന്‍, കുഞ്ഞിക്കണ്ണര്‍ കൊടക്കാരന്‍, കെ.ചവിണിയന്‍, കെ.ടി. കൃഷ്ണന്‍, സുനി അക്കര,ടി .കെ.നാരായണന്‍, പി .വി.അമ്പു, കെ. കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു.

error: Content is protected !!