കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് പഴയ ബസ് സ്റ്റാന്‍ഡ് കെട്ടിടത്തില്‍ വിള്ളല്‍. ഇന്ന് രാവിലെയാണ് വിള്ളല്‍ ശ്രദ്ധയില്‍ പ്പെട്ടത്. ബസ്റ്റാന്‍ഡിലേക്ക് ബസ് പ്രവേശിക്കുന്ന ഭാഗത്തുള്ള കെട്ടിടത്തിന്റെ മുകളിലായിട്ടാണ് വിള്ളല്‍ കണ്ടത്. പോലീസ് സ്ഥലത്തെത്തി. അതിന്റെ അടിയില്‍ കൂടി വാഹനങ്ങള്‍ കടന്ന് പോകാതിരിക്കാന്‍ മുന്നറിയിപ്പായി ബാരിക്കേഡ് സ്ഥാപിച്ചിട്ടുണ്ട്. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി.
