കള്ളാര്‍ :ബാലഗോകുലം പനത്തടി താലൂക്ക് വാര്‍ഷിക സമ്മേളനം നടന്നു. കള്ളാര്‍ വ്യാപാര ഭവനില്‍ നടന്ന പ്രമുഖ വ്യാപാരി എ.കെ.ജോസ് കണ്ണന് മാല ചാര്‍ത്തിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സുജാത നാരായണന് അധ്യക്ഷം വഹിച്ചു. ബാലഗോകുലം ഗോപിച്ചേട്ടന്റെ സന്ദേശം കള്ളാര്‍ വൈഷണവം ഗോകുലാംഗം പി.ആദികൃഷ്ണന്‍ വായിച്ചു.ബാലഗോകുലം കാഞ്ഞങ്ങാട് ഗോകുല ജില്ലാ അധ്യക്ഷന്‍ ഡോ. സി. ബാബു പ്രഭാഷണം നടത്തി. വിവിധ ഗോകുലങ്ങളിലെ കുട്ടികള്‍ ഗോകുലങ്ങളില്‍ നിന്നും പകര്‍ന്നു കിട്ടിയ വിവിധങ്ങളായ വ്യകതിഗത ഇനങ്ങള്‍ അവതരിപ്പിച്ചു.
സമാപന സഭയില്‍ കാസര്‍കോട് റവന്യു ജില്ലാ ട്രഷറര്‍ കെ. രാധാകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി. റവന്യു ജില്ലാ കാര്യദര്‍ശി എന്‍.ടി. വിദ്യാധരന് , സഹ. കാര്യദര്‍ശി ജയരാമന് മാടിക്കാന്, കാഞ്ഞങ്ങാട് ഗോകുലജില്ലാ കാര്യദര്‍ശി സുരേഷ് പി. പടിഞ്ഞാറെക്കര എന്നിവര്‍ സംബന്ധിച്ചു. ടി.തമ്പാന് കൊട്ടോടി സ്വാഗതവും ഗീതാ നാരായണന് നന്ദിയും പറഞ്ഞു.
പുതിയ ഭാരാവാഹികള്‍ : ടി.തമ്പാന് കൊട്ടോടി (രക്ഷാധികാരി), സുജാതാ നാരായണന് അയ്യങ്കാവ് (അധ്യക്ഷ ) , രശ്മി വണ്ണാത്തിക്കാനം (ഉപാധ്യക്ഷന്‍), വിജേഷ് കൊട്ടോടി, (കാര്യദര്‍ശി ), കെ . കണ്ണന് കോട്ടക്കുന്ന് (സഹ കാര്യദര്‍ശി), ഈശ്വര ശര്‍മ്മ കള്ളാര്‍ (ഖജാന്‍ജി), രമ്യ രാമകൃഷ്ണന് കള്ളാര്‍ (ഭഗിനി പ്രമുഖ ), ഗീത നാരായണന് കൊട്ടോടി (സഹ ഭഗിനി പ്രമുഖ ), രത്നാകരന് മുണ്ടോട്ട്, വിന്ധ്യ കൊട്ടോടി, ശരണ്യ ദിനേശന് വിട്ടിയാര്ക്കുന്ന് , രമ്യ വേണു ആയ്യങ്കാവ് (സമിതിഅംഗങ്ങള്‍)
