കാഞ്ഞങ്ങാട്: ചെക്ക് കേസില്‍ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച 63 കാരന്‍ അറഅറസ്റ്റില്‍ . മാവിലാകടപ്പുറം പന്ത്രണ്ടില്‍ ജുമാ മസ്ജിദിനടുത്ത് താമസിക്കുന്ന അഹമ്മദ് അസാദിനെയാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിയുടെ സ്‌ക്വാസ് അംഗങ്ങളായ സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ കെ പി അജിത്ത്, ടി പി സുധീഷ് എന്നിവര്‍ ചേര്‍ന്ന് പിടികൂടിയത്. ഇയാള്‍ വീട്ടില്‍ ഉണ്ടെന്ന് മനസിലാക്കി സ്‌ക്വാഡ് അംഗങ്ങള്‍ വീട്ടില്‍ എത്തിയപ്പോള്‍ ഇയാള്‍ വാതില്‍ തുറക്കാതെ വാതിലടച്ച് അകത്തിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞിട്ടും വാതില്‍ തുറക്കാതിരുന്നപ്പോള്‍ ചന്തേര ഇന്‍സ്‌പെക്ടര്‍ പ്രശാന്ത്, സബ്ബ് ഇന്‍സ്‌പെക്ടര്‍ സുരേഷ് ,വനിതാ സബ്ബ് ഇന്‍സ്‌പെക്ടര്‍ മൗഷ്മി എന്നിവര്‍ സ്ഥലത്ത് എത്തി. തുടര്‍ന്നാണ് ഇയാള്‍ വാതില്‍ തുറന്നത്. കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്റ് ചെയ്തു. ഇയാള്‍ക്ക് എതിരെ ചെക്ക് കേസില്‍ ഹോസ്ദുര്‍ഗ് ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രട്ട് (രണ്ട്)കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
