രാജപുരം: മാലക്കല്ലില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് ബ്ലോ ക്ക് പ്രിന്റിംഗ് ആന്റ്‌റ് പബ്ലിഷിംഗ് കോ-ഓപ്പറേറ്റീവ് സൊസൈ റ്റിലിമിറ്റഡിനെതിരെ വ്യാപക പരാതി. അഞ്ച് പേരുടെ പരാതികളിലായി രാജപുരം പോലീസ് ര ണ്ട് കേസുകള്‍ രജിസ്ട്രര്‍ ചെയ്തു. മാലക്കല്ല് പൂക്കുന്നത്തെ പി.ജെ.ജോണ്‍ (68), ജോമോന്‍, വി.ഡി.ബാബുരാജന്‍ എന്നിവരുടെ പരാതിയിലാണ് ഒരു കേസ്. 2016-27 ലും മൂന്ന് പേരില്‍ നിന്നുമായി 7 ലക്ഷം രൂപ ഡപ്പോസിറ്റ് വാങ്ങി തിരികെ നല്‍കുന്നില്ലെന്നാണ് പരാതി. ഗോപാലകൃഷ്ണന്‍, എ.ജെ.ജോസഫ്, സെക്രട്ടറി ഷീന എന്നിവര്‍ക്കെതിരെയാണ് കേസ്. മാലക്കല്ലിലെ ആര്‍.സി. തോമസ് (68), പി.ജെ മാത്യു എന്നിവരുടെ പരാതിയില്‍ മൂന്ന് പേര്‍ക്കെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ര ണ്ട് പേര്‍ക്കുമായി നിക്ഷേപമായി നല്‍കിയ 4 ലക്ഷവും പലിശയും തിരികെ ലഭിക്കാതെ വന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്. ചെന്തളം സ്വദേശിയുടെ പരാതി യില്‍ ഒരു വര്‍ഷം മുമ്പും രാജപുരം പോലീസ് മറ്റൊരു കേസുമെടുത്തിരുന്നു.
