ബാങ്കില്‍ നിന്നും അരലക്ഷം രൂപ തട്ടിയെടുത്തു: മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെ കേസ്

ഭീമനടി: വ്യാജ രേഖയുണ്ടാക്കി ബാങ്കില്‍ നിന്നും അര ലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. ചിറ്റാരിക്കാല്‍ കൊല്ലാട കുണ്ടില്‍ ഹൗസില്‍ ജോസഫിന്റെ മകന്‍ കെ ജെ ജയിംസ് (63)ന്റെ പരാതിയില്‍ ഭീമനടിയിലെ പ്രാഥമിക കാര്‍ഷിക വികസന ബാങ്ക് ചിറ്റാരിക്കാല്‍ ശാഖ മാനേജര്‍ക്കും സെക്രട്ടറിക്കുമെതിരെയാണ് ചിറ്റാരിക്കാല്‍ പോലീസ് കേസെടുത്തത്. 2022 ഏപ്രില്‍ 13 നാണ് ്തന്റെ വ്യാജ ഒപ്പിട്ട് അപേക്ഷ നല്‍കി ഇരുവരും ചേര്‍ന്ന് ലോണെടുത്ത് വഞ്ചിച്ചത്.

error: Content is protected !!