സ്‌നേഹവീട്ടില്‍ വനിതാ സ്‌നേഹകൂട് ടീ പാര്‍ട്ടി നടത്തി; കെ. വി. വി .ഇ.എസ് വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഷിജമോഹന്‍ ഉദ്ഘാടനം ചെയ്തു

അമ്പലത്തറ : സ്‌നേഹവീടി പ്പം നില്‍ക്കുന്ന വനിതാ സ്‌നേഹകൂട് നാട്ടുകാരില്‍ കൗതുകമുണര്‍ത്തി തേയില സല്‍ക്കാരം നടത്തി.
കെ. വി. വി .ഇ.എസ് വനിതാ വിംഗ് ജില്ലാ സെക്രട്ടറി ഷിജമോഹന്‍ ഉദ്ഘാടനം ചെയ്തു. സഹനം കൊണ്ട് ജീവിതം തിരിച്ചു പിടിക്കാന്‍ ശ്രമിക്കുന്ന അമ്മമാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന ഒരിടമാണ് ഭിന്നശേഷി കുട്ടികളുടെ അഭയ കേന്ദ്രമായ സ്‌നേഹവീടെന്ന് ഷീജമോഹന്‍ പറഞ്ഞു. സരിജ ബാബു അധ്യക്ഷതവഹിച്ചു. മുനീസ അമ്പലത്തറ ആമുഖ പ്രഭാഷണം നടത്തി. പി. പത്മാവതി, ഡോ.മഞ്ജുള , സി വി നളിനി , ചിത്ര റോയ്, ഫൗസിയ അസീസ് , കെ വി ജാനകി, യശോദാ അമ്പലത്തറ, ശ്രീകല ചെറുവലം, മാധവി കാനം, ഉമ കൃഷ്ണന്‍ , സീനത്ത് ഫൈസല്‍ , സുജാത രാമകൃഷ്ണന്‍, സന്ധ്യാ രാജേഷ് , ദീപിക വിനോദ്, സുലൈഖ അബ്ദുള്ള, പൊന്നു എന്നിവര്‍ സംസാരിച്ചു. എം. പി. ജമീല സ്വാഗതവും പ്രീത കുമാര്‍ നന്ദിയും പറഞ്ഞു.

error: Content is protected !!