ചെറുവത്തൂര്‍ : യുവതി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചു. ചീമേനി, പള്ളിപ്പാറയിലെ കെ. പ്രമോദിന്റെ ഭാര്യ സജിത (39)യാണ് മരിച്ചത്. ഇന്നലെ രാത്രി പത്തര മണിയോടെയാണ് സജിതയെ കിടപ്പുമുറിയിലെ ഫാനില്‍ സാരിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടനെ താഴെയിറക്കി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മകള്‍ ശിവദാലക്ഷ്മി പത്താംക്ലാസ് പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും ഫുള്‍ എ പ്ലസോടെയാണ് പാസായത്. ശിഖല്‍ദേവ് (എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി) .അമ്മ: കമല. സഹോദരങ്ങള്‍:സജിനി,സജേഷ്.
