സ്‌കൂള്‍ വാഹനങ്ങളുടെ പ്രത്യേക പരിശോധന ആരംഭിച്ചു.

കാഞ്ഞങ്ങാട് : അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍ ടി ഓഫീസിന്‍ കീഴിലുള്ള സ്‌കൂള്‍ വാഹനങ്ങളുടെ പരിശോധന ആരംഭിച്ചു.കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന പരിശോധന ആര്‍ ടി ഒ .സജി പ്രസാദ് ജി എസ് ഉദ്ഘാടനം ചെയ്തു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ എം വിജയന്‍, കെ.വി.ജയന്‍, എ.എം വി ഐമാരായ സാജു വി.ജെ, പ്രവീണ്‍ കുമാര്‍ കെ വി, ഗിജേഷ് ടി, ഡ്രൈവര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരിശോധക്കായി ഹാജരായ 70 വാഹനങ്ങളില്‍ ടയര്‍ തേയ്മാനം സംഭവിച്ചതും, സ്റ്റീയറിങ്ങ് തകരാറിലുള്ളതും, സീറ്റുകള്‍ ശരിയായ രീതിയില്‍ ഇല്ലാത്തതും, സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കാത്തതും, ലൈറ്റുകള്‍ വൈപ്പര്‍ തുടങ്ങിയവ പ്രവര്‍ത്തിക്കാത്തതുമായ 16 വാഹനങ്ങള്‍ തിരിച്ചയച്ചു. അവ ശരിയാക്കി വരു ദിവസങ്ങളില്‍ നടക്കുന്ന പരിശോധനയില്‍ ഹാജരാക്കണമെന്ന് എംവിഐഅറിയിച്ചു.

error: Content is protected !!