പെരിയ : ഏഴ് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് ശേഷം 2027-ല്‍ പരപ്പക്കെട്ടില്‍ നടക്കുന്ന വയനാട്ട് കുലവന് തെയ്യം കെട്ട് മഹോത്സവത്തിന്റെ മുന്നോടിയായി അന്നദാനത്തിന് അരിയും പച്ചക്കറികളും വേണ്ടി ദേവസ്ഥാനത്തിന് സമീപമുള്ള വയലുകളില്‍ നാട്ടുകാരുടെ സഹായത്തോടെ
വയലില്‍ വിത്ത് വിതച്ചു . പരമാവധി വിളവെടുക്കാനാണ് ഭരണസമിതിയുടെ തീരുമാനം. രാവിലെ വയലില്‍ കൂട്ടപ്രാര്‍ത്ഥന നടത്തിയാണ് വിത്തിടല്‍ ചടങ്ങ് ആരംഭിച്ചത്. പ്രസിഡന്റ് പ്രമോദ് പെരിയ അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കാര്‍ത്ത്യായണി, ദേവസ്ഥാന ഭാരവാഹികളായ സുനില്‍ മൂന്നാംകടവ് , കുഞ്ഞികണ്ണന്‍ കുവാര , തമ്പാന് നായര്‍ , ഭാസ്ക്കരന്‍ മൂരിയാനം , മണികണ്ഠന് മിന്നംകുളം, ഗംഗാധരന്, ബാലന് പരപ്പ കെട്ട്, ഭരണ സമിതി, ക്ഷേത്ര മാതൃസമിതി അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ എന്നിവര്‍ വിത്തിടല്‍ ചടങ്ങിന് നേതൃത്വം നല്കി.
.
