വിംഗ്‌സ് കേരള ആറാമത് കെ സരസ്വതി അമ്മ മെമ്മോറിയല്‍ ഓള്‍ കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ് 25ന്; ബെള്ളിക്കോത്ത് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുന്‍ വോളിബോള്‍ താരം അഞ്ജു ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും

കാഞ്ഞങ്ങാട് : വിംഗ്‌സ് കേരള ആദിത്യമരുളുന്ന ആറാമത് കെ സരസ്വതി അമ്മ  മെമ്മോറിയല്‍ ഓള്‍ കേരള വോളിബോള്‍ ടൂര്‍ണ്ണമെന്റ്
25ന് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളത്തില്‍ അറിയിച്ചു. രാവിലെ 9.30 ന് ബെള്ളിക്കോത്ത് സ്‌കൂള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മുന്‍ വോളിബോള്‍ താരം അഞ്ജു ബാലകൃഷ്ണന്‍, ഉദ്ഘാടനം ചെയ്യും.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ശോഭ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ സബീഷ്, പഞ്ചായത്ത് അംഗങ്ങളായ കെ കൃഷ്ണന്‍ മാസ്റ്റര്‍, എം ബാലകൃഷ്ണന്‍, വോളിബോള്‍ ടെക്‌നിക്കല്‍ കമ്മിറ്റി സെക്രട്ടറി ജയന്‍ മാസ്റ്റര്‍, സ്‌കൂള്‍ ഹെഡ്മിസ്ട്രസ്‌ സരള ചെമ്മഞ്ചേരി, പിടിഎ പ്രസിഡന്റ് ഗോവിന്ദരാജ്,മദര്‍ പി ടി എ പ്രസിഡന്റ് സനിജ അജയന്‍, വിംഗ്‌സ് എസ്‌ക്യൂട്ടീവ് മെമ്പര്‍ കെ സുഗതകുമാരി എന്നിവര്‍ ആശംസകള്‍ നേരും. വിംഗ്‌സ് പ്രസിഡന്റ് എന്‍ എ വിനയ സ്വാഗതവും ട്രഷറര്‍ എം കെ റംലത്ത് നന്ദിയും പറയും
വാര്‍ത്ത സമ്മേളനത്തില്‍ എന്‍ എ വിനയ , ജയന്‍ അടോട്ട്, ശ്രുതി പാറക്കാട്, ലൈസമ്മ എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.

error: Content is protected !!