അടച്ചിട്ട കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് നിര്‍മ്മാണ പ്രവൃത്തി നിര്‍ത്തി: ചെളിക്കുളമായ ബസ് സ്റ്റാന്‍ഡില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴവെച്ചും ഞാറു നട്ടും പ്രതിഷേധിച്ചു.

കാഞ്ഞങ്ങാട് : നാവികരണ പ്രവര്‍ത്തനത്തിന്റെ പേര് പറഞ്ഞ് കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് രണ്ടു മാസത്തോളമായി അടച്ചിടുകയും ഇടയ്ക്ക് വെച്ച് പ്രവര്‍ത്തികള്‍ നിര്‍ത്തുകയും മഴ പെയ്തപ്പോള്‍ ചെളികുളം ആവുകയും സമീപത്തെ വ്യാപാര സ്ഥാപനത്തിലേക്ക് ഉള്‍പ്പെടെ വന്നുപോയ ആളുകള്‍ ചെളിയിലെ കുഴിയില്‍ വീണു പരിക്കേല്‍ക്കുന്ന സാഹചര്യം ഉണ്ടായിട്ടും യുദ്ധ കാലാടിസ്ഥാനത്തില്‍ പൂര്‍ത്തീകരിക്കേണ്ട നാവികരണ പ്രവര്‍ത്തനം ഇപ്പോഴും തുടങ്ങാത്തില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബസ്റ്റാന്റില്‍ ഞാറുനട്ടും വാഴ നട്ടും പ്രതിഷേധിച്ചു.
നാട്ടിപ്പാട്ടോടു കൂടിയാണ് പ്രവര്‍ത്തകര്‍ ഞാറു നട്ടുപ്രതിഷേധിച്ചത്. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ ആര്‍ കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, മാര്‍ട്ടിന്‍ എബ്രഹാം, രതീഷ് കാട്ടുമാടം, നവനിത് ചന്ദ്രന്‍, അജിത്ത് പൂടംകല്ല്, രഞ്ചിത്ത് അരിങ്കല്‍, റഷീദ് നാലക്ര, വിനീത് എച്ച് ആര്‍, അനൂപ് ഓര്‍ച്ച, പത്മകുമാര്‍ കൊടവലം, സനോജ് കാഞ്ഞങ്ങാട് എന്നിവര്‍ നേതൃത്വം നല്‍കി.

error: Content is protected !!