മാണിക്കോത്ത് പാലക്കിയില്‍ രണ്ടു കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു

കാഞ്ഞങ്ങാട് : മാണിക്കോത്ത് പഴയ പള്ളിയില്‍ പള്ളികുളത്തില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങി മരിച്ചു. വൈകിട്ട് നാല് മണിയോടെയാണ് നാടിനെ കണ്ണീരിലാഴ്ത്തിയ സംഭവം . പാലക്കി സ്വദേശി അസീസിന്റെ മകന്‍ അഫാസ് (9) , ഹൈദറിന്റെ മകന്‍ അന്‍വര്‍ ( 11 ) എന്നിവരാണ് മരിച്ചത്.
ഗുരുതരാവസ്ഥയിലായ ഹാഷിമിനെ മംഗ്ലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരണപ്പെട്ട അന്‍വറിന്റെ സഹോദരനാണ് ഹാഷിം. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയില്‍ കുളത്തില്‍ വെള്ളം ഉയര്‍ന്നിരുന്നു. ഇതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്.

error: Content is protected !!