കാഞ്ഞങ്ങാട്:-ഞങ്ങളും കൃഷിയിലേക്ക്,ഓണത്തിന് ഒരു മുറം പച്ചക്കറി എന്നീ പദ്ധതികളിലൂടെ മുഴുവന്‍ ആളുകളെയും കൃഷിയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ കുടുംബശ്രീ ജില്ലാ മിഷനിലൂടെ നടപ്പിലാക്കുന്ന ടെറസ് ഫാമിംഗ് കൃഷി ചെയ്യുന്നതിനായി കുടുംബശ്രീ അംഗങ്ങള്‍ക്കുള്ള ചട്ടി,വിത്ത്,വളം എന്നിവയുടെ വിതരണം കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സിഡിഎസ് സെക്കന്‍ഡില്‍ നടന്നു.
കൃഷി ചെയ്യാന്‍ സ്ഥലമില്ലാത്തവര്‍ക്ക് കൃഷി നടത്തുന്നതിനു വേണ്ടിയാണ് പദ്ധതി നടത്തുന്നത്.കാഞ്ഞങ്ങാട് നഗരസഭ കുടുംബശ്രീ സെക്കന്‍ഡിലെ 80 ആളുകള്‍ക്കാണ് 18 ചട്ടിയും വിത്തും വളവും സൗജന്യമായി നല്‍കിയത്.നഗരസഭ കൃഷിഭവനില്‍ നടന്ന ചടങ്ങ് നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍മാന്‍ പി അഹമ്മദ് അലി അധ്യക്ഷത വഹിച്ചു.ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ വി സരസ്വതി,കൗണ്‍സിലര്‍മാരായ രവീന്ദ്രന്‍ പുതുക്കൈ, കെ ഇന്ദിര, കെ മുഹമ്മദ് കുഞ്ഞി,കൃഷി ഓഫീസര്‍ പി മുരളീധരന്‍,കാര്‍ഷിക കര്‍മ്മ സേന പ്രസിഡന്റ് മനോജ് കുമാര്‍ എം, സെക്രട്ടറി എന്‍ ഉണ്ണികൃഷ്ണന്‍,ജില്ലാ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍കെ രജനി, ഉപജീവന ഉപസമിതി കണ്‍വീനര്‍ കെ വിമല, വാര്‍ഡ് സഭ തൊഴിലുറപ്പ് ഉപസമിതി കണ്‍വീനര്‍ പി പവിത്രി, അടിസ്ഥാന വികസന ഉപസമിതി കണ്‍വീനര്‍ പി സാജിത, മെമ്പര്‍ സെക്രട്ടറി എം വി ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു.സിഡിഎസ് സെക്കന്‍ഡ് ചെയര്‍പേഴ്‌സണ്‍ കെ സുജിനി സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ പി ശശികലനന്ദിയുംപറഞ്ഞു
