കാഞ്ഞങ്ങാട്:ടീന്‍സ് ഇന്ത്യ കാഞ്ഞങ്ങാട് യൂനിറ്റ് സംഘടിപ്പിച്ച പ്രീമിയര്‍ ലീഗ് ടീന്‍സ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റ് കൗമാരക്കാരായ ഫുട്ബാള്‍ കളിക്കാരുടെ വീറും വാശിയും ടാലന്റും ഒത്തുചേര്‍ന്നു ആവേശമായി മാറി, ടൂണമെന്റില്‍ പങ്കെടുത്ത മുഴുവന്‍ കളിക്കാരും സുഹൃത്തുക്കളും കൗമാര ലഹരിക്കെതിരെ പ്രതിജ്ഞയെടുക്കുകയും ചെയ്തു. നാല് ടീമുകളിലായി നടന്ന ഫൈവ്‌സ് ഫുട്ബാള്‍ ടൂണമെന്റില്‍ മാഡ്രിഡ് എഫ് സി ഒന്നിനെതിരെ രണ്ടു ഗോള്‍ നേടി കീത്സ്‌റ്റോണ്‍ എഫ് സി യെ പരാജയപ്പെടുത്തി. സാല്‍ഫോര്‍ഡ് എഫ് സി , ബുറൈസ എഫ് സി എന്നിവരായിരുന്നു മറ്റു ടീമുകള്‍.
ടീന്‍സ് ടൂര്‍ണമെന്റ് ജമാഅത്തെ ഇസ്ലാമി കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി ശഖീബ് ഉല്‍ഘാടനം നിര്‍വഹിച്ചു. മാഡ്രിഡ് എഫ് സിയിലെ ഹിഷാം മികച്ച കാളിക്കാരനായും കീത്സ്‌റ്റോണ്‍ എഫ് സി യിലെ അനസ് മികച്ച ഗോളിയായും തെരെഞ്ഞെടുത്തു. ടീന്‍സ് ഇന്ത്യ കാഞ്ഞങ്ങാട് യൂനിറ്റ് രക്ഷാധികാരി മുഹമ്മദ് കുഞ്ഞി തായലക്കണ്ടി, അബ്ദുല്ല അജാനുര്‍, റാഷീദ് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ടീന്‍സ് ഇന്ത്യ കാഞ്ഞങ്ങാട് യൂനിറ്റ് സെക്രട്ടറി ഫീസാന്‍ അഷ്റഫ് ലഹരി വിരുദ്ധ പ്രതിജ്ഞ ചെല്ലിക്കൊടുത്തു.
