കാഞ്ഞങ്ങാട്:പട്ടിക ജാതി പട്ടിക വര്‍ഗ്ഗ മറ്റു പിന്നോക്ക വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ടുന്ന അനൂകൂല്യങ്ങള്‍ വക മാറ്റിയ നീതി നിഷേധിക്കുന്നതിനെതിരെ ഹിന്ദു ഐക്യവേദി സാമൂഹ്യ നീതി കര്‍മസമിതിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സബ് കളക്ടറേറ്റിനു മുമ്പില്‍ ധര്‍ണ്ണ നടത്തി.മൊഗയര്‍ സര്‍വീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ലക്ഷ്മണന് ഇച്ചിലമ്പാടി ധര്‍ണ്ണ ഉത്ഘാടനം ചെയ്തു. വര്‍ഷങ്ങള്‍ക്ക് മുമ്പേ പിന്നോക്ക വിഭാഗങ്ങള്‍ക്ക് നല്കിക്കൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ കാലാനുസൃതമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ മാറി മാറി ഭരിച്ച സര്‍ക്കാര്‍ തയ്യാറായിട്ടില്ല എന്നും, പിന്നോക്ക വിഭാഗക്കാര്‍ക്ക് അവരുടെ പൂര്‍വ്വീകര്‍ താമസിച്ച ആ സ്ഥലത്തിന്റെ പട്ടയം ഇല്ല എങ്കില്‍ അവര്‍ക്ക് പട്ടയം നല്‍കാനുള്ള സംവിധാനം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വിഭാവനം ചെയ്ത അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണ് സര്‍ക്കാര്‍ ചെയ്യുന്നത്,അതിനെതിരെ ശക്തമായ പ്രതിഷേധം ഹിന്ദു സമാജത്തില്‍ നിന്നും ഉണ്ടാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ധര്‍ണ്ണയില്‍ ഹിന്ദു ഐക്യ വേദി ജില്ല പ്രസിഡന്റ് എസ് പി ഷാജി അധ്യക്ഷത വഹിച്ചു,ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാo മോഹന്‍ മുഖ്യ പ്രഭാഷണം നടത്തി. അഡ്വ:രമേശ് യാദവ് ( യാദവ മഹാസഭ അഖിലേന്ത്യാ സെക്രട്ടറി) രാമകൃഷ്ണന് വാഴുന്നോറടി (വെളുത്തേടത്ത് നായര്‍ സമാജം) എ.പി.ബേഡു (മൊഗേര്‍ സര്‍വീസ് സൊസൈറ്റി ജില്ല പ്രസിഡന്റ്) വി.കുഞ്ഞമ്പു നായര്‍ (ഹിന്ദു ഐക്യവേദി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് സെക്രട്ടറി) എന്നിവര്‍ പ്രസംഗിച്ചു. ഹിന്ദു ഐക്യ വേദി ജില്ല രക്ഷാധികാരി ഗോവിന്ദന് മാസ്റ്റര്‍ കോട്ടോടി,ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് തച്ചങ്ങാട് ഗോപാലകൃഷ്ണന് എന്നിവര്‍ സന്നിഹതരായ യോഗത്തില്‍ ഹിന്ദു ഐക്യ വേദി ജില്ലാ ജനറല്‍ സെക്രട്ടറി രാജന് മുളിയാര്‍ സ്വാഗതവും.യാദവ സഭ മഹിളാ വിങ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്ദുലേഖ കരിന്തളം നന്ദിയും പറഞ്ഞു.
