പരവനടുക്കം : മോഹന്‍ലാലിന്റെ പിറന്നാളാഘോഷം പര വനടുക്കം ഗവ. വൃദ്ധമന്ദിരത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിച്ച് മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ (എകെഎംഎഫ്‌സിഡബ്ല്യുഎ) ജി ല്ലാകമ്മിറ്റി. വിവിധ ഏരിയാ കമ്മി റ്റികളുടെയും വനിതാ വിങ്ങിന്റെ് യും സഹകരണത്തോടെയായിരുന്നു പരിപാടി. അന്തേവാസികളോടൊപ്പം കെയ്ക്കുമുറിച്ചും സദ്യയുണ്ടും പിറന്നാള്‍ ആഘോഷം ഗംഭീര മാക്കി. പിന്നീട് വൃദ്ധസദനത്തിലെ മുഴുവന്‍ പേര്‍ക്കും തുടരും സിനിമ കാണാന്‍ അവസരമൊരുക്കി. ജില്ലാ പ്രസിഡന്റ് എ.രാജേഷ്, സെക്രട്ടറി മഹേഷ് കാ സര്‍കോട്, സംസ്ഥാന സമിതി അംഗം രാജന്‍ കെ.പൊയിനാ ച്ചി, രതീഷ് കോളിയടുക്കം, വനി താവിങ് പ്രസിഡന്റ് ജിന്‍ഷ പൂത്തന്‍പുരയ്ക്കല്‍, കെ. വരുണ്‍ എന്നിവരും അംഗങ്ങളും പങ്കെടുത്തു.
