ചെറുവത്തൂര്‍: കാണാതായ യുവതി കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കയ്യൂര്‍ മുഴക്കം വടക്കേക്കര തമ്പിലോട്ടു ഹൗസില്‍ സുനില്‍കുമാറിന്റെ ഭാര്യ കെ ടി ബീന ( 40 ) യുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുളത്തില്‍ നിന്നും കണ്ടെത്തിയത്. ഇന്നലെ രാവിലെ കുട്ടിയെ അംഗണ്വാടിയി ലാക്കിയ ശേഷം തയ്യല്‍ ജോലി സ്ഥലത്തേക്കെന്ന് പറഞ്ഞാണ് പോയത്. വൈകിയും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചീമേനി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് കേസെടുത്തു അന്വേഷണം നടത്തി വരുന്നതിനിടയിലാണ് മൃതദേഹം ഇന്ന് ഉച്ചയോടെ വീടിന്റെ
300 മീറ്റര്‍ അകലെയുള്ള വിജയന് എന്നൊരാളുടെ പറമ്പിലെ കുളത്തില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹതയുള്ളതായി ആരോപണമുണ്ട്.
