ദേശീയപാത വികസനം: കല്യാണ്‍റോഡില്‍ സര്‍വ്വീസ് റോഡ് തകര്‍ന്നു

കാഞ്ഞങ്ങാട് / മാവുങ്കാല്‍: ശക്തമായ മഴയില്‍ ദേശിയപാതയുടെ ഭാഗമായി നിര്‍മ്മിച്ച കല്യാണ്‍റോഡ് -ശബരി ഗ്യാരേജിന് സമീപം സര്‍വ്വീസ്
റോഡ് തകര്‍ന്നു. ഇന്ന് പുലര്‍ച്ചെ നാലു മണിയോടെയാണ് തകര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു യാത്രക്കാരന്‍ ഇതുവഴി വരുന്ന വാഹനങ്ങളെ നിര്‍ത്തിച്ചത് കാരണം വന്‍ അപകടങ്ങള്‍ ഒഴിവായി. ഇതു മൂലം ഹൈവേ വഴിയുള്ള ഗതാഗതം താറുമാറായി. സംഭവം അറിഞ്ഞ് ഹോസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. വാഹനങ്ങള്‍ തിരിച്ച് വിട്ടു. പടിഞ്ഞാറ് ഭാഗത്തുള്ള സര്‍വീസ് റോഡാണ് ഇപ്പോള്‍ വാഹനങ്ങള്‍ ഉപയോഗിക്കുന്നത് . വന്‍ ഗതാഗതക്കുരുക്കിന് ഇടയാക്കിയിട്ടുണ്ട്.

error: Content is protected !!