76 -ാം വയസിലും പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന നാരായണി കുണ്ടൂരിനെ ആയമ്പാറ ശ്രീ വിഷ്ണു ബാലവേദി ആദരിച്ചു

പെരിയ :ആയമ്പാറ ശ്രീ വിഷ്ണു ബാലവേദിയുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പെരിയ മുന്‍ പഞ്ചായത്ത് പ്രസിഡന്റും 76 -ാം വയസിലും പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന നാരായണി കുണ്ടൂരിനെ ആദരിച്ചു. എസ്.ഐ സെലക്ഷന്‍ കിട്ടിയ കെ.സംഗീതിനും യു.എസ്.എസ് സ്‌ക്കോളര്‍ഷിപ്പ് കിട്ടിയ എം.കൃഷ്ണനന്ദയെയും അനുമോദിച്ചു ,ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു പരിപാടി ഉദ്ഘാടനം ചെയ്തു. കലാവേദി പ്രസിഡണ്ട് വേലായുധന്‍ തോക്കാനം വീട് അദ്ധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ലത രാഘവന്‍, ജയദേവന്‍കുണ്ടൂര്‍, ജയന്തി രാജന്‍ വി.ഗോപാലന്‍, കാഞ്ചനവേലായുധന്‍,ടി. വി. രാഘവന്‍ കാപ്യ വീട് എന്നിവര്‍ സംസാരിച്ചു ചടങ്ങില്‍ വെച്ച് ബാലവേദി കുട്ടികള്‍ക്ക് സ്‌ക്കൂള്‍ ബാഗ് വിതരണം ചെയ്തു ബാല വേദി സെക്രട്ടറി വി.അനന്യ സ്വാഗതവും ശ്രീ വിഷ്ണു വനിതാ വേദി സെക്രട്ടറി. അനീധ്യ രജിത്ത് നന്ദിയുംപറഞ്ഞു.

error: Content is protected !!