കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരത്തില്‍ ഫൂട്ട് ഓവര്‍ബ്രിഡ്ജ് സ്ഥാപിക്കണമെന്ന്കാഞ്ഞങ്ങാട് പ്രസ് ഫോറം ജനറല്‍ ബോഡിയോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പ്രസിഡന്റ് ടി കെ നാരായണന് അധ്യക്ഷനായി. പ്രവര്‍ത്തന റിപ്പോര്‍ട്ട് മുന്‍ പ്രസിഡന്റ് ടി മുഹമ്മദ് അസ്ലമിന് നല്കി പ്രകാശനം ചെയ്തു. പ്രസ്ഫോറം തിരിച്ചറയില്‍ കാര്‍ഡ് പുതിയ മെമ്പര്‍മാരായ സജോഷ് അടമ്പിന്‍ , ടി കെ പ്രഭാകരന്, എന്നിവര്‍ക്ക് നല്കി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബാബു കോട്ടപ്പാറ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ഫസ്ലുറഹ്മാന് വരവു ചിലവുകണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് കെ എസ് ഹരി പ്രമേയവും അവതരിപ്പിച്ചു. അനുശോചന പ്രമേയവും എറ്റവും കുടുതല്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഉപഹാരവും കേരളാ മീഡിയ അക്കാദമി ഫെലേഷിപ്പ് നേടിയ ചന്ദ്രിക റിപ്പോര്‍ട്ടര്‍ ഫസലുറഹ്മാനുള്ള ഉപഹാരവും പ്രസിഡന്റ് ടി കെ നാരായണന് സമ്മാനിച്ചു.
ടി മുഹമ്മദ് അസ്ലം,എം സുദില്‍ , ടി വി മോഹനന്, മാനുവല്‍ കുറിച്ചിത്താനം, എന്‍ ഗംഗാധരന് എന്നിവര്‍ സംസാരിച്ചു.
2025-27 വര്‍ഷത്തെ പുതിയ ഭാരവാഹികളായി ഫസലുറഹ്മാന്-ചന്ദ്രിക (പ്രസിഡന്റ്), ബാബുകോട്ടപ്പാറ-ജന്മഭൂമി (സെക്രട്ടറി),ടി വി മോഹനന് -സിറ്റി ചാനല്‍ (ട്രഷറര്‍)എന്നിവരെയും സഹ ഭാരവാഹികളായി കെ.എസ് ഹരി – മനോരമ (വൈസ് പ്രസിഡന്റ്), കെ വി ബൈജു-ന്യൂസ് 18 (ജോയിന്റ് സെക്രട്ടറി), എം സുദില്‍ എന്നിവരെ തിരഞ്ഞെടുത്തു. ടി.കെ.നാരായണന് (ദേശാഭിമാനി), ടി മുഹമ്മദ് അസ്ലം (ലേറ്റസ്റ്റ്) , മാനുവല്‍ കുറിച്ചിത്താനം (ജന്മദേശം) , ജോയി മാരൂര്‍ (വീക്ഷണം) , പി.പ്രവീണ്‍കുമാര്‍ (ഉത്തരദേശം), അനില്‍ പുളിക്കാല്‍ (മാതൃഭുമി) എന്നിവരാണ്
എക്സിക്യൂട്ടിവ് കമ്മറ്റിയംഗങ്ങള്‍.
