കാഞ്ഞങ്ങാട് :പ്രസവ ചികില്‍സക്ക് എത്തിയ യുവതി മരിച്ചു. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. വാഴക്കോട് ശിവജി നഗര്‍
പരേതനായ മുല്ലച്ചേരി ഗോപാലന് നായരുടെ മകള്‍ എം സീതാകുമാരി (42) ആണ് ഇന്നലെ ഉച്ചയോടെ കിഴക്കുംകര കുശവന് കുന്നിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് മരിച്ചത്. അവശത അനുഭവപ്പെട്ട സീത കുമാരിയെ ശസ്ത്രക്രിയയിലൂടെ കുഞ്ഞിന്റെ ജീവന് രക്ഷിച്ചുവെങ്കിലും യുവതി മരണപ്പെട്ടു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ബന്ധുക്കളുടെ പരാതിയില്‍ ഹോസ്ദുര്‍ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മാതാവ്:നാരായണിയമ്മ. ചട്ടഞ്ചാല്‍ കോളിയടുക്കം അമ്മം കുളത്തെ ഉണ്ണികൃഷ്ണനാണ് ഭര്‍ത്താവ്. ഏഴ് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സഹോദരങ്ങള്‍: ഗിരിജ (കൊളത്തൂര്‍) , രാധാകൃഷ്ണന് (വാഴക്കോട്), സുനിത (ചട്ടഞ്ചാല്‍). പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് ഉച്ചയോടെ മൃതദേഹം വാഴക്കോട്ടെ വീട്ടുവളപ്പില്സംസ്കരിക്കും.
പ്രസവ ചികില്‍സക്ക് എത്തിയ യുവതി ആശുപത്രിയില്‍ മരിച്ചു
