കാഞ്ഞങ്ങാട് കടപ്പുറം ബീച്ച് ഫ്രണ്ട്‌സ് പഠനോപകരണ വിതരണവും ലഹരി ബോധവല്‍ക്കരണ ക്ലാസും നടത്തി

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് കടപ്പുറം ബീച്ച് ഫ്രണ്ട്‌സ് ഉമേഷ് കോം ഗ്യാസ് ഏജന്‍സിയും മായിചേര്‍ന്ന് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണവും ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസും കിടപ്പ് രോഗികള്‍ക്കുള്ള ഡയപ്പര്‍ വിതരണവും നടന്നു.ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള 125 കുട്ടികള്‍ക്കാണ് ബാഗ് ,നോട്ട് പുസ്തകം,കുടതുടങ്ങിയ പഠനോപകരണങ്ങള്‍ സൗജന്യമായി നല്‍കിയത് നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ പി സുജാത ഉദ്ഘാടനം ചെയ്തു. മംഗലാപുരം കെ എസ് ഐഗ്‌ഡെ ഹോസ്പിറ്റല്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. നിര്‍മ്മല്‍ ബാബു മുഖ്യാതിഥിയായി.ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ പി രഞ്ജിത്ത് ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു.വാര്‍ഡ് കൗണ്‍സിലര്‍ സി കെ അഷറഫ് അധ്യക്ഷത വഹിച്ചു. ഹോസ്ദുര്‍ഗ് സ്‌കൂള്‍ പ്രധാന അധ്യാപകന്‍ എം പി രാജേഷ്,ഉമേഷ് കോം ഗ്യാസ് ഏജന്‍സി എം ഡി രാജേഷ് കാമത്ത് ,വ്യവസായി സി കെ സിദ്ദിഖ് എന്നിവര്‍ സംസാരിച്ചു. ബീച്ച് ഫ്രണ്ട്‌സ് സെക്രട്ടറി സി കെ മുകേഷ് സ്വാഗതവും മുന്‍ വിദ്യാഭ്യാസ അഡ്മിന്‍സ്ട്രീറ്റ് വ്‌ടെസ്റ്റ് അസിസ്റ്റന്റ് സുരേന്ദ്രന്‍ സ്വരലയ നന്ദിയുംപറഞ്ഞു.

error: Content is protected !!