നെഹ്‌റുവിനെ ചുമരുകളില്‍ നിന്നും രേഖകളില്‍ നിന്നും മായ്ക്കാന്‍ കഴിഞ്ഞാലും ജന മനസ്സുകളില്‍ നിന്ന് മാറ്റാന്‍ കഴിയില്ലെന്ന് കെപിസിസി സെക്രട്ടറി എം. അസിനാര്‍

കാഞ്ഞങ്ങാട് : നെഹ്‌റു യുവ കേന്ദ്രയുടെ പേരില്‍നിന്ന് നെഹ്‌റുവിനെ മാറ്റാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കാഞ്ഞങ്ങാട് നെഹ്‌റു മണ്ഡപത്തില്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി ജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അസിനാര്‍. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കെ. ആര്‍.കാര്‍ത്തികേയന്‍ അധ്യക്ഷത വഹിച്ചു. ഡിസിസി വൈസ് പ്രസിഡന്റ് ബി .പി. പ്രദീപ് കുമാര്‍, കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രവാസ് ഉണ്ണിയാടന്‍, കെ പി മോഹനന്‍,യൂത്ത് കോണ്‍ഗ്രസ് ജില്ലാ ഭാരവാഹികളായ വിനോദ് കപ്പിത്താന്‍, ദീപു കല്ല്യോട്ട്, ശിവപ്രസാദ് അറുവാത്ത്, അഡ്വ. രേഖ രതീഷ്, രതീഷ് കാട്ടുമാടം, ജിബിന്‍ പയ്യന്നൂര്‍, മാര്‍ട്ടിന്‍ എബ്രഹാം,സിജോ അമ്പാട്ട്,യൂത്ത് കോണ്‍ഗ്രസ് കാഞ്ഞങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് ഷിബിന്‍ ഉപ്പിലിക്കൈ, മണ്ഡലം പ്രസിഡന്റ്മാരായ വിനീത് എച്ച് ആര്‍, ജതീഷ് കായക്കുളം, രതീഷ് ഞെക്ലി, ബാല്‍ മഞ്ച് ജില്ലാ ജനറല്‍ സെക്രട്ടറി അഭിജിത് കല്ല്യോട്ട് എന്നിവര്‍സംസാരിച്ചു.

error: Content is protected !!