കാഞ്ഞങ്ങാട് :കുറ്റാന്വേഷണ മികവിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌ക്കാരം പ്രഖ്യാപിച്ചു. ജില്ലയില്‍ നിന്ന് ഡിവൈഎസ്പി സി കെ സുനില്‍കുമാര്‍ (കാസര്‍കോട്), വി സുധീര്‍ ബാബു പുല്ലൂര്‍ (വിദ്യാനഗര്‍), വി ദീപക് കരിവെള്ളൂര്‍ (കാസര്‍കോട്) എന്നിവര്‍ക്കാണ് ജില്ലയില്‍ നിന്ന് ബാഡ്ജ് ഓഫ് ഹോണര്‍ പുരസ്‌ക്കാരം ലഭിച്ച പോലീസ് ഉദ്യോഗസ്ഥര്‍. 23 ഏപ്രില്‍ 21ന് ഉദുമയില്‍ വെച്ച് രണ്ട് കര്‍ണ്ണാടക സ്വദേശികളും, മലയാളി ദമ്പതികളുമടങ്ങിയ നാലാഗ സംഘത്തെ മാരക മയക്കുമരുന്നായ 150 ഗ്രാം എംഡിഎം എ യുമായി പിടികൂടിയ കേസ്സില്‍ മയക്കുമരുന്ന് സംഘത്തിന്റെ പിന്നിലുള്ള കൂട്ടാളികളായ മയക്കുമരുന്ന് ഉല്പാദിപ്പിച്ചു വില്‍പ്പന നടത്തുന്ന നൈജീരിയന്‍ സ്വദേശികളായ ഉക്കാ മോസസ്, ഹഫ്‌സ റിഹാനത് ഉസ്മാന്‍ എന്നിവരെയും ബാഗ്ലൂരിലെ മയക്കുമരുന്ന് സംഘങ്ങള്‍ താമസിക്കുന്ന താവളത്തില്‍ ചെന്ന് അതി സാഹസികമായി പിടികൂടി അറസ്‌റ് ചെയ്തു നിയമത്തിനു മുന്നില്‍ കൊണ്ടുവന്നത് കേസ്സിലെ അന്വേഷണ മികവിനാണ് ബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചത്.ഈ കേസ് അന്വേഷിക്കാന്‍ കൂടെയുണ്ടായിരുന്ന അന്നത്തെ ബേക്കല്‍ സിഐ പി കെ പ്രദീപ് (കുണ്ടറ കൊല്ലം), കാസര്‍കോട് സി ഐ നളിനാക്ഷന്‍ (പരിയാരം) എന്നിവര്‍ക്കുംബാഡ്ജ് ഓഫ് ഹോണര്‍ ലഭിച്ചിട്ടുണ്ട്
