കരിന്തളം:പ്രകൃതിയോടും മരങ്ങളോടും ഇഴകി ചേര്‍ന്നിട്ടുള്ളതാണ് മനുഷ്യന്റെ നിലനില്‍പ്പ് തന്നെ.ആ ബന്ധങ്ങളുടെ ആഴം മനസ്സിലാക്കുന്നതിനായി
നൂറ്റാണ്ടുകളുടെ പഴക്കമുള്ള കുറ്റന്‍ കാട്ടുമാവിന്‍ ചുവട്ടില്‍ അവര്‍ വീണ്ടും ഒത്തുകൂടി. കോളംകുളം ഇ എം എസ് വായനശാലയിലെ ബാലവേദി പ്രവര്‍ത്തകരാണ് വൃത്യസ്തവും ശ്രദ്ധേയവും മായ പരിപാടി സംഘടിപ്പിച്ചത്. നാടിനെയും കാടിനെയും നേരിട്ടറിയാനുള്ള ഏറ്റവും നല്ല അവസരമണ് കുട്ടികള്‍ക്ക് പരിപാടിയിലൂടെ ലഭിച്ചത്. പരിപാടി കുട്ടികള്‍ക്ക് നവ്യാനുഭവവുമായി . ബാലവേദി കണ്‍വിനര്‍ ഹരിനന്ദന നേതൃത്വം നല്കി.ലൈബ്രറി കൗണ്‍സില്‍ വായനകളരി അവധിക്കാല പഠന ക്യാമ്പിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.കാടിനെ കുറിച്ചുള്ള കഥകളുടെയും കവിതകളുടെയും അവതരണം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഭക്ഷണം ഉള്‍പ്പെടെ നല്‍കിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പരിപാടിയില്‍ വായനശാല സെക്രട്ടറി വി കെ നാരായണന്, ലൈബ്രറിയന്‍ രമ്യ പി, അനുഷ ഇ വി, ധനേഷ് എം കെ, സവിത വി എസ്, സുജ എ എസ്, ഹരിചന്ദന, ഹരിദേവ്, സ്നേഹ തുടങ്ങിയവര്‍പങ്കെടുത്തു.
