ഇരു വൃക്കകളും തകരാറിലായ പേരോല്‍ മൂന്നാം കുറ്റിയിലെ ബി പ്രദീപന് വേണം കാരുണ്യത്തിന്റെ കൈത്താങ്ങ്

നീലേശ്വരം :ഇരു വൃക്കകളുടെയും പ്രവര്‍ത്തനം നിലച്ച് ചികിത്സയില്‍ കഴിയുന്ന യുവാവ് കാരുണ്യമതികളുടെ സഹായം തേടുന്നു. പേരോല്‍ മൂന്നാം കുറ്റിയില്‍ താമസിക്കുന്ന ബി പ്രദീപ് (36) ആണ് ഇരു വൃക്കയുടെയും പ്രവര്‍ത്തനം നിലച്ച് ഗുരുതരാവസ്ഥയില്‍ ആറുമാസമായി ചികിത്സയില്‍ കഴിയുന്നത്. ആഴ്ചയില്‍ മൂന്ന് തവണ ഡയാലിസിസ് ചെയ്താണ് പ്രദീപിന്റെ ജീവന്‍ നിലനിര്‍ത്തുന്നത്. പ്രദീപ് അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തു കിട്ടുന്ന വരുമാനമായിരുന്നു ഭാര്യയും എട്ടു വയസ്സുള്ള മകനും അമ്മയും അടങ്ങുന്ന കുടുംബത്തിന് ആകെ ഉണ്ടായിരുന്നത്. യുവാവ്  രോഗബാധിതനായതോടെ അതും നിലച്ചു നിലവില്‍ കുടുംബത്തിന്റെ ദൈന്യംദിന കാര്യങ്ങള്‍ തന്നെ വലിയ പ്രയാസത്തിലാണ്. ഇതിനോടകം തന്നെ ചികിത്സയ്ക്കായി വലിയൊരു തുക ചെലവഴിച്ചു കഴിഞ്ഞു.ആറു മാസത്തിനുള്ളില്‍ വൃക്ക മാറ്റി വെക്കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.  വ്യക്ക മാറ്റിവെക്കുന്നതിനും തുടര്‍ ചികിത്സയ്ക്കുമായി ഏകദേശം 30 ലക്ഷം രൂപ വേണ്ടിവരും. ഇത് നിര്‍ദ്ധനരായ കുടുംബത്തിന് താങ്ങാവുന്നതല്ല.അതിനാല്‍ നാട്ടുകാരുടെ നേതൃത്വത്തില്‍ എം രാജഗോപാലന്‍ എം എല്‍ എ ,നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി വി ശാന്ത എന്നിവര്‍ മുഖ്യ രക്ഷാധികാരികളും നഗരസഭ കൗണ്‍സിലര്‍ ഇ ഷജീര്‍ , ടി രാധാകൃഷ്ണന്‍ രക്ഷാധികാരികളും നഗരസഭ കൗണ്‍സിലര്‍ വി വി സതി ചെയര്‍പേഴ്‌സണും, പി വി രത്‌നാകരന്‍ വര്‍ക്കിംഗ് ചെയര്‍മാനും , എം രാജന്‍ ജനറല്‍ കണ്‍വീനറും ,ടി വി സുകുമാരന്‍ ട്രഷററുമായി ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തിക്കുന്നു.സഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള ഗ്രാമീണ്‍ ബാങ്ക് നീലേശ്വരം ബ്രാഞ്ചിലെ അക്കൗണ്ട് നമ്പര്‍ :40 51 81 0 1 0 6 9 8 6 0 . ഐ എഫ് എസ് സി : കെ എല്‍ ജി ബി 0 0 4 0 5 9 6 , ഗൂഗിള്‍ പേ നമ്പര്‍ : 8 9 2 1 6 7 7 2 3 0  എന്ന നമ്പറിലോ അയക്കണമെന്ന് ചികിത്സാ സഹായ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.

error: Content is protected !!