പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ഭാഗവത സപ്താഹ യജ്ഞം 18 മുതല്‍; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കാഞ്ഞങ്ങാട് : പൂച്ചക്കാട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ മെയ് 18 മുതല്‍ 25 വരെ ബ്രഹ്‌മശ്രീ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 18 ന് രാവിലെ 10 മണിക്ക് ക്ഷേത്രപരിധിയിലെ തെക്കേക്കര, മൊട്ടംചിറ, അടുക്കം, തോട്ടം, കിഴക്കേക്കര, കീക്കാന്‍, ചേറ്റുകുണ്ട്, എന്നീ പ്രാദേശിക സമിതികളില്‍ നിന്ന് കലവറ ഘോഷയാത്രകള്‍ പുറപ്പെട്ട് ക്ഷേത്രത്തില്‍ സമര്‍പ്പിക്കും. വൈകിട്ട് 4 ന് യജ്ഞാചാര്യന്‍ മാങ്കുളം ഗോവിന്ദന്‍ നമ്പൂതിരി, ക്ഷേത്രം തന്ത്രി കെ.യു. പത്മനാഭ തന്ത്രികള്‍ എന്നിവര്‍ക്ക് പൂര്‍ണ്ണ കുംഭത്തോടെ വരവേല്‍പ്പ് നല്‍കും. ചേറ്റുകുണ്ട് അയ്യപ്പഭജന മന്ദിരത്തില്‍ നിന്നും പുറപ്പെടുന്ന ആചാര്യവരവേല്‍പ്പ് ഘോഷയാത്ര 4.30 ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. 5 ന് ക്ഷേത്രം തന്ത്രി കെ.യു. പത്മനാഭ തന്ത്രികള്‍ യജ്ഞ വേദിയില്‍ ഭദ്രദീപം തെളിയിക്കും. എല്ലാദിവസവും രാവിലെ 6 മണി മുതല്‍ രാത്രി 7 മണി വരെ നടക്കുന്ന ഭാഗവത സപ്താഹ യജ്ഞത്തില്‍ വിഷ് സഹസ്രനാമം, സമൂഹ പാരായണം, സമൂഹാര്‍ച്ചന, നാമസങ്കീര്‍ത്തനം എന്നിവ നടക്കും. മെയ് 22 ന് ശ്രീകൃഷ്ണാവതാരം. 23 ന് രുഗ്മിണീ സ്വയംവരം ഘോഷ യാത്രയും, തിരുവാതിരയും ഉണ്ടാകും. 25 ന് ഭാഗവത സമര്‍പ്പണം, ദീപാരാധന, ആചാര്യദക്ഷിണ, യജ്ഞ പ്രസാദ വിതരണത്തോടെ യജ്ഞം സമാപി ക്കും.പത്രസമ്മേളനത്തില്‍ ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ഡോ. എം. ബല്‍റാം നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി എം. കൃഷ്ണന്‍, ട്രഷറര്‍ കെ.രവി വര്‍മ്മന്‍, വൈസ് പ്രസിഡന്റുമാരായ പി.കുഞ്ഞിരാമന്‍, സി.എച്ച്, രാഘവന്‍, പി.അനന്തരാമ, സെക്രട്ടറിമാരായ പി.രാജന്‍, കെ. നാരായണന്‍, പി.കെ. ജനാര്‍ദ്ദന, പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.നാരായണന്‍, കണ്‍വീനര്‍ സതീശ് കാവടി എന്നിവര്‍പങ്കെടുത്തു.

error: Content is protected !!