വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് സര്‍ഗോത്സവം: കിനാനൂര്‍ – കരിന്തളം ജേതാക്കള്‍

കരിന്തളം: വെളളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് സര്‍ഗോത്സവം 200 പോയിന്റ് നേടി കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ജേതാക്കളായി . 99 പോയിന്റ നേടി കോടോം ബേളൂര്‍ രണ്ടാം സ്ഥാനവും 61 പോയിന്റ് നേടി വെസ്റ്റ് എളേരി മൂന്നാം സ്ഥാനവും നേടി. സമാപന സമ്മേളനം ഉദ്ഘാടനവും സമ്മാനവിതരണവും കിനാനൂര്‍ – കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.രവി നിര്‍വ്വഹിച്ചു. ചെയര്‍ പേഴ്‌സണ്‍ ഉഷാ രാജു അധ്യക്ഷയായി. വൈസ് പ്രസിഡന്റ് ടി.പി. ശാന്ത, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ ഷൈജമ്മ ബെന്നി,കെ.വി. അജിത് കുമാര്‍, മെമ്പര്‍മാരായ പി. ധന്യ, കെ.വി.ബാബു, വി.സന്ധ്യ, എം.വി.രാഘവന്‍ , ഡി പി എം ജില്ലാ വിഷന്‍ മനു സുരേന്ദ്രന്‍, സഫ ,ശരത് നേഷ്, മനീഷ്, കെ.വി.നാരായണന്‍ എന്നിവര്‍ സംസാരിച്ചു ടി.വി. ബാബുസ്വാഗതംപറഞ്ഞു.

 

error: Content is protected !!