കാഞ്ഞങ്ങാട് : ഐറിസ് ആര്‍ട്ട് സെന്റര്‍ കാഞ്ഞങ്ങാട് ലളിത കലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ സംഘടിപ്പിക്കുന്ന നാലു ദിവസത്തെ
”സമ്മര്‍ ആര്‍ട്ട് എക്‌സിബിഷന”നാളെ സമാപനം. 50 കുട്ടികളുടെ രചനകളാണ് പ്രദര്‍ശിപ്പിക്കുന്നത്. രേഖാ ചിത്രങ്ങള്‍ക്ക് പ്രധാന്യം നല്‍കി ഐറിസ് ആര്‍ട്ട് സെന്റര്‍ സംഘടിപ്പിച്ച വിവിധ വര്‍ക്ക് ഷോപ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത പെന്‍സില്‍, ചാര്‍ക്കോള്‍, മഷി, പെന്‍ എന്നിവ ഉപയോഗിച്ച് കുട്ടികള്‍ വരച്ച 60 ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നു. അച്ഛനെയും അമ്മയേയും മോഡലാക്കി ദേവദര്‍ശന്‍ വരച്ച സ്‌കെച്ചുകള്‍, ദാര്‍മിക് സൂര്യ വരച്ച തെയ്യം രേഖാ ചിത്രങ്ങള്‍, അഭിരാമിയുടെ കാര്‍ട്ടൂണ്‍ രചനകള്‍, പാക്കിംഗ് പേപ്പറില്‍ ബാള്‍ പെന്‍ ഉപയോഗിച്ച് ആരതി രാജന്‍ വരച്ച ബാല്യകാല ഓര്‍മ്മകള്‍, ദേവനന്ദ വരച്ച പരിസര പഠന രേഖാ ചിത്രം, എന്നിവ പ്രദര്‍ശനത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്. പെര്‍ഫോമന്‍സ് ആര്‍ട്ടിസ്റ്റ്
ദിലീപ് ചിലങ്ക പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. വിനോദ് അമ്പലത്തറ ചടങ്ങില്‍ അദ്ധ്യക്ഷം വഹിച്ചു. സി പി ശുഭ ടീച്ചര്‍, പ്രസാദ് കാനത്തുങ്കാല്‍, ലിതു രാജ്
എന്നിവര്‍ സംസാരിച്ചു.
