കര്‍ഷക കോണ്‍ഗ്രസ് കൃഷി ഭവനിലേക്ക് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു; ഡിസിസി സെക്രട്ടറി പിവി സുരേഷ് ഉദ്ഘാടനം ചെയ്തു

.കാഞ്ഞങ്ങാട് :കര്‍ഷക പ്രതിഷേധമിരമ്പി കേന്ദ്ര കേരള സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെ കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന വ്യാപകമായി കൃഷി ഭവന്‍ മാര്‍ച്ചും ധര്‍ണയും സംഘപ്പിടിച്ചു. കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ നിന്ന് കൃഷിഭവനിലേക്ക് മാര്‍ച്ചും തുടര്‍ന്ന് ധര്‍ണയും നടത്തി. ഡിസിസി സെക്രട്ടറി പിവി സുരേഷ് ഉദ്ഘാടനം ചെയ്തു. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കെപി കൃഷ്ണന്‍ അധ്യക്ഷതവഹിച്ചു. മണ്ഡലം പ്രസിഡന്റ് കെപി ബാലകൃഷ്ണന്‍,കെ കെ ബാബു,അശോക് ഹെഗ്ഡെ,ഡോ.ടിറ്റോ ജോസഫ്,അനില്‍ വാഴുന്നോരടി,രാജന്‍ തെക്കേക്കര എന്നിവര്‍ പ്രസംഗിച്ചു.രാജന്‍ ഐങ്ങോത്ത് സ്വാഗതവും സൂര്യപ്രഭ നന്ദിയും പറഞ്ഞു.

error: Content is protected !!