കാഞ്ഞങ്ങാട് : തൊഴിലാളി വിരുദ്ധ ജനവിരുദ്ധ നയങ്ങള്‍ നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂനിയന്‍ നേതൃത്വത്തില്‍ മെയ് 20 ന് നടക്കുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് മിനി ഇന്‍ഡസ്ട്രിയല്‍ ലേബര്‍ യൂണിയന് ജില്ലാ കണ്വെന്ഷന് ആഹ്വാനം ചെയ്തു . കോട്ടച്ചേരി ബാങ്ക് ഹാളില്‍ കണ്വെന്ഷന് സി.ഐ.ടി.യു ജില്ലാ പ്രസിഡണ്ട് മണിമോഹന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എം. ഷീബ അദ്ധ്യക്ഷത വഹിച്ചു . ജില്ലാ സെക്രട്ടറി കെ.വി രാഘവന് സ്വാഗതം പറഞ്ഞു. ടി.ബാബു കോടോത്ത്, പി.സിന്ധു, ആര്.സുനിതകുമാരി, വി.ഓമന ബാനം എം.വി ബാലചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
