മനുഷ്യരെ ചാതുര്‍വര്‍ണ്യ വ്യവസ്ഥയിലേക്ക് തിരിച്ചു കൊണ്ടുപോകാനുള്ള നീക്കത്തിനെതിരെ സിപ്റ്റ പോലുള്ള സാംസ്‌കാരിക സംഘടനകള്‍ പ്രതിരോധം തീര്‍ക്കണം: എം പി

ചീമേനി :മനുഷ്യരെ വീണ്ടും ചാതുര്‍വണ്യ കളത്തില്‍ തളച്ചിടാനും മനുസ്മൃതി കാലത്തേക്ക് പിന്‍ ടത്താനുമുള്ള ശ്രങ്ങള്‍ക്കെതിരെ നാട്ടിലെ സാമൂഹിക സാംസ്‌കാരിക സംഘടനകള്‍ പ്രതിരോധം തീര്‍ക്കണമെന്ന് പാര്‍ലമെന്റ് അംഗം രാജ്മോഹന്‍ എം പി അഭിപ്രായപ്പെട്ടു. ചീമേനി പീപ്പിള്‍സ് തിയേറ്റര്‍ അസോസിയേഷന്‍ കുടുംബമാണ് ലഹരി എന്ന സന്ദേശം ഏറ്റെടുത്തു നടത്തുന്ന ചീമേനി ഫെസ്റ്റില്‍ സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലാഴി കടഞ്ഞപ്പോള്‍ അമൃതിനോടൊപ്പം വിഷം കൂടി വന്നിരുന്നു എന്നും അത്തരം വിഷങ്ങള്‍ നന്മയുള്ള ഈ ലോകത്തും ഉണ്ടെന്നും എം പി അഭിപ്രായപ്പെട്ടു. ബൈബിള്‍ കാലഘട്ടം മുതല്‍ കുടുംബ കലഹത്തിന് കാരണമാകുന്നു മാരക ലഹരിയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് നമ്മുടെ ബാല്യങ്ങളെയും കൗമാരത്തെയും യുവത്വത്തെയും മോചിപ്പിക്കാന്‍ സിപ്റ്റ അതിന്റെ സാമൂഹിക ഉത്തരവാദിത്വം ഏറ്റെടുത്തു നടത്തുന്ന പ്രവര്‍ത്തനങ്ങളെയും എം പി അഭിനന്ദിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കുന്നതിനായി സംഘടിപ്പിക്കുന്ന ചീമേനി ഫെസ്റ്റ് സീസണ്‍ 2പത്താം ദിവസത്തെ സാംസ്‌കാരിക സന്ധ്യയില്‍ സംഘാടകസമിതി വൈസ്. ചെയര്‍മാന്‍എം.കെ നളിനാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാനും കയ്യൂര്‍ ചീമേനി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ആയ ഏജി അജിത്ത്കുമാര്‍ . ജനറല്‍ കണ്‍വീനര്‍ പി.വി മോഹനന്‍ , വര്‍ക്കിംഗ് ചെയര്‍മാന്‍ സുഭാഷ് അറുകര എന്നിവര്‍ സദസില്‍ സംബന്ധിച്ചു. പ്രോഗാം കമ്മിറ്റി കണ്‍വീനര്‍ മധുകുമാര്‍ ടി.വി സ്വാഗതവും സി.പത്മനാഭന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കൊല്ലം ഷാഫി അവതരിപ്പിച്ച പാട്ടുമാലഅരങ്ങേറി.

error: Content is protected !!