കുഞ്ഞി വീട് തറവാട് കുടുംബ സംഗമം നടന്നു; ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് സൗത്ത് കുഞ്ഞി വീട് തറവാട് കുടുംബ സംഗമം സംഘടിപ്പിച്ചു. ശിവഗിരി മഠം സ്വാമിജി പ്രേമാനന്ദ ഉദ്ഘാടനം ചെയ്തു.
വി.രാജന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍മാരായ കെ. പ്രഭാവതി. കെ.വി.ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. തറവാട് സെക്രട്ടറി രാഘവന്‍ മടിക്കൈ സ്വാഗതം പറഞ്ഞു. കമ്മറ്റിയംഗം കെ വി ദാമോദരന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് കാഞ്ഞങ്ങാട് പുഷ്പ പ്രഭാകരന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന, തറവാടംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികളും നടന്നു.

error: Content is protected !!