പെരിയ ഗോകുലം ഗോശാലയില്‍ പരമ്പര വിദ്യാപീഠത്തിന് കീഴില്‍ നടന്നു വരുന്ന വൈശാഖനടനം ദേശീയ നൃത്തോത്സവത്തില്‍ പെരുമ്പാവൂര്‍ വസന്ത ടീച്ചറും സംഘവും അവതരിപ്പിച്ച ശ്രീകൃഷ്ണലീല ഏറെ ആസ്വാദക ശ്രദ്ധ പിടിച്ചു പറ്റി. മുംബൈയില്‍ നിന്നുള്ള പ്രശസ്ത നര്‍ത്തക ദമ്പതിമാരായ ആനന്ദ് സച്ചിദാനന്ദന് വിജയലക്ഷ്മി എന്നിവരുടെ ഭരതനാട്യവും ഏറെ മനോഹരമായിരുന്നു. പത്താം നാളില്‍ അപര്‍ണ്ണ കേക്കുണ്ണായ , സൃഷ്ടി ദേശാക്ഷി, ആതിര രാജു, നീതു കലാക്ഷേത്ര, ദീപക് കുമാര്‍ എന്നിവര്‍ നൃത്തസേവ നടത്തി
