കാഞ്ഞങ്ങാട്:-അതിപുരാതനമായ മേലാങ്കോട്ട് അരയാല്‍തറ ഗുളികന്‍ ദേവസ്ഥാനം നവീകരണ പുനപ്രതിഷ്ഠയും കളിയാട്ട ഉത്സവവും ജനകീയ കൂട്ടായ്മയില്‍ വിവിധ ചടങ്ങുകളോട് നടന്നു. രാവിലെ ഗണപതി ഹോമത്തോട് കൂടിയാണ് കളിയാട്ട ഉത്സവം തുടങ്ങിയത്.തുടര്‍ന്ന് 11. 30ന് നാടിന്റെ നാനാഭാഗത്തില്‍ നിന്നും എത്തിയ നൂറുകണക്കിന് ആളുകളുടെ സാന്നിധ്യത്തില്‍ ഗുളികന്‍ തെയ്യത്തിന്റെ പുറപ്പാട് നടന്നു.തുടര്‍ന്ന് 12 മണി മുതലുള്ള ശുഭ മുഹൂര്‍ത്തത്തില്‍ പുനപ്രതിഷ്ഠ നടന്നു.പ്രധാന ആരാധനാമൂര്‍ത്തിയായ ഗുളിക തെയ്യം തന്നെ പ്രതിഷ്ഠ നടത്തുന്ന അപൂര്‍വ്വ ചടങ്ങിന് കളിയാട്ട സന്നിധി സാക്ഷിയായി. അന്നദാനവും നല്‍കി.
