അമ്പലത്തറ : അമ്പലത്തറ പോലീസ് സ്റ്റേഷനില്‍ നിന്നും വിവിധ സ്റ്റേഷനുകളിലേക്ക് സ്ഥലം മാറി പോകുന്ന സഹപ്രവര്‍ത്തകര്‍ക്ക് അമ്പലത്തറ പോലീസ് കുടുംബം യാത്രയയപ്പ് നല്കി. ബേക്കല്‍ ഡി വൈ എസ് പി . വി വി .മനോജ് യാത്രയയപ്പ് ചടങ്ങ് ഉദ്ഘാടനം ചെയ്ത് ഉപഹാരം വിതരണം ചെയ്തു. എസ് എച്ച് ഒ.ടി ദാമോദരന്‍ അധ്യക്ഷനായി. എസ് ഐ സുമേഷ് ബാബു, സീനിയര്‍ സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അനീഷ്, ജിതേഷ്, കലേഷ്, ധനേഷ്, സജി എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്കി. എ എസ് ഐ മാരായ ബിജു ജോര്‍ജ്, ഹേമലത, ദിലീപന്, സുനില്‍ എന്നിവര്‍ സംസാരിച്ചു.
പോലീസ് അസോസിയേഷന് ജില്ല ജോയിന്റ് സെക്രട്ടറി പ്രമോദ് സ്വാഗതവും സ്റ്റേഷന് റൈറ്റര്‍ മോഹനന് നന്ദിയുംപറഞ്ഞു.
