അജാനൂര്‍ കടപ്പുറം റഹ്‌മാനിയ മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികള്‍

കാഞ്ഞങ്ങാട് :അജാനൂര്‍ കടപ്പുറം റഹ്‌മാനിയ മുസ്ലിം ജമാഅത്ത് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. എ അബ്ദുല്ല (പ്രസിഡന്റ്), ശിഹാബ് കെഎം (ജനറല്‍ സെക്രട്ടറി) ജാഫര്‍ പാലായി (ഖജാന്‍ജി) , സിറാജ് പാലക്കി ഇന്‍സാഫ് യമാനി (വൈസ് പ്രസിഡന്റ്മാര്‍), മഷൂദ് പാലായി ശരീഫ് ചെര്‍ക്കളം
(ജോയിന്‍ സെക്രട്ടറിമാര്‍) ഫര്‍സീന്‍ പാലായി (ഓഡിറ്റര്‍). ജമാഅത്ത് പ്രസിഡന്റ് എ ഹമീദ് ഹാജി അധ്യക്ഷത വഹിച്ചു. ഖത്തീബ് അഷ്‌റഫ് ദാരിമി യോഗം ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പാലായി അബ്ബാസ് ഹാജി സ്വാഗതം പറഞ്ഞു. സെക്രട്ടറി മജീദ് സി എച്ച് വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചിലവ് കണക്കും അവതരിപ്പിച്ചു. യുഎഇ ശാഖ സെക്രട്ടറി കെ പി അബ്ദുസ്സമദ് പ്രസംഗിച്ചു. ആവിക്കല്‍ മുഹമ്മദ് കുഞ്ഞി ,സിറാജ് പാലക്കി എന്നിവര്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ശിഹാബ് കെ എംനന്ദിപറഞ്ഞു.

error: Content is protected !!