കാഞ്ഞങ്ങാട്: പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ – ശൈഖുനാ പൂക്കളം അബ്ദുല്ല മുസ്ലിയാര് സ്മാരക ട്രസ്റ്റിന്റെ കീഴില്‍ ദക്ഷിണ കനാറ കുടക് ജില്ലയിലെ നാപോക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന മത – ഭൗതിക വിദ്യാഭ്യാസ സ്ഥാപനമായ ബുഖാറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് സ്റ്റഡീസിനു വേണ്ടി നാപോക്ക് പഴയ താലൂക്കിന് സമീപം വാങ്ങിയ ഒരേക്കര്‍ സ്ഥലത്തിന്റെ ഉടമ്പടി രേഖകള്‍ കുടക് നായിബ് ഖാളിയും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗവുമായ ശൈഖുനാ എം എം അബ്ദുല്ല മുസ്ലിയാര് ഏറ്റുവാങ്ങി. ട്രസ്റ്റിന്റെ കേരള ഘടകം ചെയര്മാന് സുറൂര്‍ മൊയ്തുഹാജി ചടങ്ങില്‍ അധ്യക്ഷനായി. കുടക് ജില്ലയിലെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് പരിഹാരമെന്നോണം സ്ഥാപിക്കുന്ന ബുഖാറ ഇന്‍സ്റ്റിറ്റ്യൂട്ട് എത്രയും പെട്ടെന്ന് പ്രവര്‍ത്തനമാരംഭിക്കാനുള്ള പദ്ധതികള്‍ വേഗം പൂര്‍ത്തിയാക്കാന്‍ യോഗം തീരുമാനിച്ചു. അഷ്റഫ് ഫൈസി പദ്ധതി വിശദീകരണം നടത്തി. എ ഹമീദ് ഹാജി, ബഷീര്‍ ആറങ്ങാടി, സൗദി അബൂബക്കര്‍ ഹാജി, കെ എച്ച് ഷംസുദ്ദീന് കല്ലൂരാവി, സി കെ നാസര്‍ ഹാജി, എം കെ അബ്ദുള്‍ റഹ്മാന്, കര്‍ണാടക ഘടകം പ്രസിഡണ്ട് അബ്ദുള്‍ ഹമീദ് ഹാജി, മാഹിന്‍ ഹാജി, മുഹമ്മദാലി, പി എം അസൈനാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എം എച്ച് അബ്ദുള്‍ ഹമീദ് ഫൈസി സ്വാഗതവും പൂക്കളം അബ്ദുള്‍ റഹീം റിസ്വി നന്ദിയും പറഞ്ഞു.
