ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ സാമൂഹ്യ പഠനമുറി പഠനോത്സവം ഫുട്ട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി; ഹോസ്ദുര്‍ഗ് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ കെ പ്രദീപ് കോതോളി ഉദ്ഘാടനം ചെയ്തു

കാഞ്ഞങ്ങാട് :പട്ടിക വര്‍ഗ്ഗ വികസന വകുപ്പ് നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ചേര്‍ന്ന പഠനോത്സവത്തിന്റെ ഭാഗമായി വിനോദത്തിലൂടെ വിജ്ഞാനം, ഒരുമിക്കാം ഒന്നായി എന്ന സന്ദേശവുമായി നീലേശ്വരം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന് കീഴിലുള്ള സാമൂഹ്യ പഠന മുറികളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഏകദിന ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തി . അത്തിക്കോത്ത് ഏസി നഗര്‍ പഠനമുറി ഗ്രൗണ്ടില്‍ നടന്ന മത്സരം ഹോസ്ദുര്‍ഗ് ജനമൈത്രി ബീറ്റ് പോലീസ് ഓഫീസര്‍ കെ പ്രദീപ് കോതോളി ഉദ്ഘാടനം ചെയ്തു. ഊരുമൂപ്പന്‍ രാജന്‍ അത്തിക്കോത്ത് അദ്ധ്യക്ഷത വഹിച്ചു.
ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ളഎടമുണ്ട, അത്തിക്കോത്ത് , ആയംമ്പാറ, കാലിയടുക്കം വെള്ളംത്തട്ട ബങ്കളം,കൂട്ടപ്പുന ഏച്ചിലുക്കം എന്നിവിടങ്ങളിലെ സാമൂഹ്യ പഠന മുറി കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു. ജി പ്രജീഷ്, സൂര്യ ജാനകി , എം ജസ്‌ന,കെ പ്രകാശ്, സി കെ അശ്വതി, പി ഷൈമ, കെ വിജേഷ്, കെ രാകേഷ് , പി രജിത, എ നമിത, സി ഗോപിക എന്നിവര്‍ സംസാരിച്ചു.

error: Content is protected !!