ആറളം മഹാവിഷ്ണു ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം 13 ന്

കരിന്തളം: ആറളം ശ്രീ മഹാവിഷ്ണു – ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിന മഹോത്സവം മെയ് 13 ന് വിവിധ പരിപാടികളുടെ നടക്കും.രാവിലെ 5 മണിക്ക് നട തുറക്കല്‍,ഏഴുമണിക്ക് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, 8. ന് ഉഷപൂജ,ഒമ്പതിന് നവക പൂജ ,9 30 ന് മുതല്‍ 4 മണി വരെ തൃച്ചംബരം നാരായണീയ സമിതി തളിപ്പറമ്പ് അവതരിപ്പിക്കുന്ന സമ്പൂര്‍ണ്ണ നാരായണിയ പാരായണം.11 മണിക്ക് ഉച്ച പൂജ,12. 30ന് അന്ന പ്രസാദം,വൈകുന്നേരം 5 മണിക്ക് നട തുറക്കല്‍. ആറിന് നിറമാല . 6.30 ന് തായമ്പക, 8 ന് അത്താഴപൂജ,8.30 ന് ക്ഷേത്രം മാതൃ സമിതിയുടെ നേതൃത്വത്തിലുള്ള കലാസന്ധ്യയോടെ പ്രതിഷ്ഠാദിന മഹോത്സവം സമാപിക്കും .മഹാഗണപതി ഹോമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 9847380236,949554 3303 എന്ന നമ്പറില്‍ പേര് രജിസ്റ്റര്‍ചെയ്യുക

error: Content is protected !!