മടിക്കൈ: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍
മടിക്കൈ കൊരങ്ങനാടിയില്‍ വന്‍ മണല്‍ കടത്ത് കേന്ദ്രം കണ്ടെത്തി. മടിക്കൈ പഞ്ചായത്തിലെ പഞ്ചായത്ത്, റവന്യൂ അധികൃതരുടെ ഒത്താശയോടെ ഏക്കര്‍ കണക്കിന് സ്ഥലത്തു നിന്നാണ് വന്‍തോതില്‍ മണല്‍ കടത്ത് നടത്തുന്നത്. പരിസ്ഥിതി ആഘാതമേല്‍പ്പിച്ചു കൊണ്ടാണ് കുന്നിടിച്ച് ആഴത്തില്‍ മണല്‍ കടത്തുന്നത് . ഇത് സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രതിഷേധമായി രംഗത്ത് വന്നെങ്കിലും അധികൃതര്‍ മുഖവിലക്കെടുത്തില്ലെന്ന് നാട്ടുകാര്‍ പറയുന്നു. തുടര്‍ന്നാണ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെ ഡിവൈഎസ്പി നിര്‍ത്തിയ പരിശോധനയിലാണ് കൊരങ്ങനാടി യുവശക്തി ക്ലബിന്റെ പിറകുവശത്ത് ആയിട്ടുള്ള മണല്‍ കടത്ത് കേന്ദ്രം കണ്ടെത്തിയത്. ലോറികളും പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് ഡിവൈഎസ്പി റവന്യൂ അധികൃതര്‍ക്ക് റിപ്പോര്ട്ട്നല്കി.
