സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരത്തിന്റെ ഭാരവാഹികള്‍ സ്ഥാനമേറ്റു; ദേശീയ പ്രസിഡന്റ് എം.ആര്‍ ജയേഷ മുഖ്യാതിഥിയായിരുന്നു

നീലേശ്വരം: സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ നീലേശ്വരം ലീജിയന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം പടന്നക്കാട് ബേക്കല്‍ ക്ലബ്ബില്‍ വെച്ച് നടത്തി. പ്രസിഡന്റ് എം. നാരായണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് എം.ആര്‍ ജയേഷ മുഖ്യാതിഥിയായിരുന്നു. ദേശീയ വൈസ് പ്രസിഡന്റ് അനൂപ് കേളോത്ത് പുതുതായി അംഗത്വമെടുത്തവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു മുന്‍ ദേശീയ പ്രസിഡന്റ് ഡോ: എ മുരളീധരന്‍ മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജനറല്‍ എം. വാസുദേവന്‍ വിശിഷ്ടാതിഥിയായിരുന്നു. കെ. രാമകൃഷ്ണന്‍, ഡോ:പി രതീഷ്, ജയശ്രീ നാരായണന്‍, രജീന ഗിരീഷ്, ഡോ: സുലേഖാ രാമകൃഷ്ണന്‍ , അശ്വിനി സുനില്‍ രാജ്, സി. ഈപ്പന്‍, കെ.വി സുനില്‍ രാജ്, പി.കെ ദീപേഷ് എന്നിവര്‍ പ്രസംഗിച്ചു. മയക്കു മരുന്നിനെതിരായ ഈ വര്‍ഷത്തെ പദ്ധതി ‘ജാഗ്രത* പരിചയപ്പെടുത്തുന്നതോടൊപ്പം പ്രശസ്ത നര്‍ത്തകി മായ കൈലാസിന്റെ നേതൃത്വത്തില്‍ ലഹരിക്കെതിരെ ബോധവത്കരണ നൃത്ത രൂപവും അവതരിപ്പിച്ചു. ഭാരവാഹികളായി കെ. ഗിരീഷ് കുമാര്‍ (പ്രസി), കെ.വി സുനില്‍ രാജ് (വൈസ് പ്രസി.), പി.കെ ദീപേഷ് (സെക്രട്ടറി), ഡോ. വി വി പ്രദീപ് കുമാര്‍ (ജോ. സെക്രട്ടറി ),ഡോ. പി. രതീഷ് (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു

 

error: Content is protected !!