ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന് ഭക്തജന തിരക്കേറുന്നു

പെരിയ: പെരിയ പെരിയോക്കി ഗൗരീശങ്കര ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത സപ്താഹ ജ്ഞാനയജ്ഞത്തിന്റെ ഭക്തജന തിരക്കേറുന്നു.
മൂന്നാം ദിനമായി ഇന്ന് രാവിലെ 6 മണിക്ക് യഞ്ജന വേദിയില്‍ വിഷണു സഹശ്രനാമവും , സമുഹനാമ പ്രദക്ഷണത്തിലും നൂറ്കണക്കിന് ഭക്തര്‍ പങ്കെടുത്തു .  പ്രഹളാദ ചരിത്രം, നരസിംഹാവതാരം,പ്രഹളാദ സ്തുതി എന്നീ കഥാഭാഗങ്ങള്‍പാരായണം നടന്നു. ഉദുമ എം എല്‍ എ അഡ്വ. സി എച്ച് കുഞ്ഞമ്പു , പുല്ലുര്‍ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ , സ്റ്റാന്റ്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സുമാ കുഞ്ഞികൃഷ്ണന്‍ എന്നിവരെ ആഘോഷ കമ്മിറ്റിക്ക് വേണ്ടി ജനറല്‍ കണ്‍വിനര്‍ ടി രാമകൃഷ്ണന്‍ ആദരവ് നല്‍കി സ്വകരിച്ചു.വര്‍ക്കിംഗ് ചെയര്‍മാന്‍ പ്രമോദ് പെരിയ , നാരായണന്‍ നായര്‍ സൗഭാഗ്യ,ഡോ. പ്രൊഫസര്‍ കുമാരന്‍ നായര്‍ , തമ്പാന്‍ നായര്‍ ഏച്ചികുണ്ട് , ട്രഷറര്‍ കെ വിജയന്‍ കായകുളം , രാമചന്ദ്രന്‍ നായര്‍ നാലക്ര എന്നിവര്‍ നേതൃത്വം നല്‍കി . സപ്താഹ ജ്ഞാന വേദിയില്‍ നാളെ ശ്രീ കൃഷണാവതാരം. കഥാശ്രവണ ഫലം , കുടുംബ ശ്രേയസ് സന്താന സൗഭാഗ്യം പ്രധാന വഴിപാട് ശര്‍ക്കര പായസം പാല്‍പായസം. പ്രധാന സമര്‍പ്പണങ്ങള്‍ താമര പൂമാല പട്ടുകോണകം , കദളിപ്പഴം . പ്രത്യേക വഴിപാടായ വിദ്യാഗോപാല മന്ത്രാര്‍ച്ചന ഉണ്ടായിരിക്കും. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ വൈകിട്ട് 5 മണിക്ക് യജ്ഞശാലയില്‍ എത്തി ചേരേണ്ടതാണന്ന് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍അറിയിച്ചു.

error: Content is protected !!