ഫാന്‍സികട ഉടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു

ചിറ്റാരിക്കാല്‍ :ഫാന്‍സി കട ഉടമയായ യുവതിക്ക് നേരെ ആസിഡാക്രമണം നടത്തി യുവാവ് തൂങ്ങി മരിച്ചു. ചിറ്റാരിക്കാല്‍ കമ്പല്ലൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. കമ്പല്ലൂരില്‍ ഫാന്‍സി കടനടത്തുന്ന കെ.ജി.സിന്ധു മോള്‍ (44) നേരെയാണ് ആസിഡാക്രമണമുണ്ടായത്. പിന്നാലെ അക്രമം നടത്തിയ രതീഷ് (44) എന്ന യുവാവിനെ തൊട്ടടുത്ത പറമ്പില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. യുവാവ് കടക്കുള്ളില്‍ കയറി യുവതിയുടെ ദേഹത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. യുവതിയെ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ട് പോയി. പോലീസ് തിരയുന്നതിനിടെയാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടത്. ചിറ്റാരിക്കാല്‍ ഇന്‍സ്‌പെക്ടര്‍ രഞ്ജിത്ത് രവീന്ദ്രന്റെ നേതൃത്വത്തില്‍ പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ്
നടപടികള്‍ ആരംഭിച്ചു.

error: Content is protected !!