കാഞ്ഞങ്ങാട്: ജനമൈത്രി പോലീസിന്റെ നേതൃത്വത്തില്‍ കാസര്‍കോട് നടക്കുന്ന ഡിഐജികപ്പ് ഫുട്ബോള്‍ ടൂര്‍ണമെന്റിന്റെ കാഞ്ഞങ്ങാട് പോലീസ് സബ് ഡിവിഷന് കീഴിലുള്ള ഫുട്ബോള്‍ മത്സരം കാഞ്ഞങ്ങാട് പടിഞ്ഞാറേക്കര റോയല്‍ സോക്കര്‍ സെവന്‍സ് ഫുട്ബോള്‍ ടര്‍ഫ് ഗ്രൗണ്ടില്‍ നടത്തി. കാസര്‍കോട് അഡീഷണല്‍ | എസ്പി. പി ബാലകൃഷ്ണന് നായര്‍ ഫുട്ബോള്‍ മത്സരം ഉദ്ഘാടനം ചെയ്തു. ജനമൈത്രി അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍ കെ പി വി .രാജീവന് അധ്യക്ഷതവഹിച്ചു. കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് , പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ , സബ് ഇന്‍സ്പെക്ടര്‍ ടി അഖില്‍ , ടര്‍ഫ് ഗ്രൗണ്ട് ഉടമ പി വി പത്മനാഭന് , ഫുട്ബോള്‍ റഫറി റഷീദ് എന്നിവര്‍ സംസാരിച്ചു. ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന് കോതോളി സ്വാഗതവും, സിവില്‍ പോലീസ് ഓഫീസര്‍ എ.ജ്യോതിഷ് നന്ദിയും പറഞ്ഞു. കാഞ്ഞങ്ങാട് സബ് ഡിവിഷനിലെ റെഡ് സ്റ്റാര്‍ നെല്ലിക്കാട്ട്, വി എ എസി വാഴുന്നോറോടി, നാഷണല്‍ എഫ്സി കോട്ടപ്പുറം , എഫ് സി ബങ്കളം, മര്‍ച്ചന്റ് യൂത്ത് വിംഗ് നീലേശ്വരം, ഹിറ്റേഴ്സ് എടച്ചാക്കൈ ,എബിസി കാലിക്കടവ്, ബി ടി ഗല്ലി ബല്ലാക്കടപ്പുറം എന്നീ ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു . യുവാക്കളും കുട്ടികളും ലഹരിക്ക് അടിമപ്പെടാതെ ഫുട്ബോള്‍ അടക്കമുള്ള കായിക വിനോദങ്ങള്‍ ലഹരിയാക്കണമെന്ന് അഡീഷണല്‍ എസ്പി ബാലകൃഷ്ണന് നായര്‍ അഭിപ്രായപ്പെട്ടു.
മത്സരത്തില്‍ നീലേശ്വരം മര്‍ച്ചന്റ് യൂത്ത് വിങ്ങിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ എഫ് സി ബങ്കളം വിജയിച്ചു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സമ്മാനങ്ങള്‍വിതരണംചെയ്തു.
