കാഞ്ഞങ്ങാട്: മാറിവരുന്ന ജീവിത സാഹചര്യത്തില്‍ അവശ്യസര്‍വീസായി മാറിയ ബാറ്ററി മേഖലയില്‍ സാങ്കേതിക വിദ്യാഭ്യാസ സമ്പ്രദായം നടപ്പിലാക്കണമെന്നും,ടാക്‌സ് കുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്നും , നിത്യവും ഗതാഗത തടസ്സവും അപകടവും നടക്കുന്ന കാഞ്ഞങ്ങാട് പട്ടണത്തില്‍ ഫുഡ് ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും കാഞ്ഞങ്ങാട് നടന്ന ബാറ്ററി ഡീലേഴ്‌സ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍(ബി ഡി എ) കാസര്‍കോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.വ്യാപാരഭവനില്‍ നടന്ന സമ്മേളനം സംസ്ഥാന പ്രസിഡന്റ് സുരേഷ് പട്ടാമ്പിയും പ്രതിനിധി സമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്‍വര്‍ ഖാനും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ വി ദിനേശന്‍ അധ്യക്ഷനായി. എ എ ഡബ്ലി യു കെ ജില്ലാ പ്രസിഡന്റ് ഗുണന്ത്ര ലാല്‍ സുനില്‍ മുഖ്യ അതിഥിയായി.ജില്ലാ ജനറല്‍ സെക്രട്ടറി കെ വി ശശികുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
സംസ്ഥാന ട്രഷറര്‍ അഷറഫ് വിരാളി,വൈസ് പ്രസിഡന്റ് കെ യു കലാധരന്‍, ജോയിന്റ് സെക്രട്ടറി ലിജുരാജ്,സ്വാഗതസംഘം ചെയര്‍മാന്‍ വി പി ഗോപാലകൃഷ്ണന്‍, കണ്‍വീനര്‍ എ വി വാമനന്‍, ജില്ലാസെക്രട്ടറിമാരായ എം പ്രദീപ്, കെ മധു എന്നിവര്‍ സംസാരിച്ചു. പ്രതിസന്ധികളെ തരണം ചെയ്ത് ബാറ്ററി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ സത്യഭാമയെ ചടങ്ങില്‍ വച്ച് ആദരിച്ചു. പതാക ഉയര്‍ത്തല്‍,എക്‌സിബിഷന്‍ സ്റ്റാള്‍ ഉദ്ഘാടനം എന്നിവയും നടന്നു.
പുതിയ ഭാരവാഹികള്‍
കെ വി ദിനേശന്‍ (പ്രസിഡന്റ്)
വി പി ഗോപാലകൃഷ്ണന്‍നായര്‍(വൈസ് പ്രസിഡന്റ്)
കെ മധു( ജനറല്‍ സെക്രട്ടറി),
എം പ്രദീപ്,വിജയന്‍ നായര്‍ വെള്ളരിക്കുണ്ട്,രാജേഷ് ഉദുമ,സത്താര്‍ കാസര്‍കോട്
(ജോയിന്റ് സെക്രട്ടറി മാര്‍ ) , വി ബാബു കാഞ്ഞങ്ങാട് (ഐ ടി സെക്രട്ടറി),
എ വി വാമനന്‍(ട്രഷറര്‍) എന്നിവരെതെരഞ്ഞെടുത്തു.
