കളഞ്ഞു കിട്ടിയ പണം പോലീസില്‍ എല്‍പ്പിച്ച് വിദ്യാര്‍ത്ഥികളുടെ സത്യസന്ധത

കാഞ്ഞങ്ങാട്: റോഡില്‍ നിന്നും കളഞ്ഞു കിട്ടിയ പണം പോലീസില്‍ ഏല്‍പ്പിച്ച് വിദ്യാര്‍ത്ഥികളുടെ സത്യസന്ധത. രാവണീശ്വരം ‘ കോട്ടിലങ്ങാട്
സ്വദേശികളായ രാവണേശ്വരം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികളായ പ്രത്യുഷ് പ്രസാദ്, കെ.കെ.അദ്വൈത് എന്നിവര്‍ക്കാണ്
ഇന്ന് രാവിലെ കോട്ടച്ചേരി അരയാല്‍ തറക്ക് സമീപം വെച്ച് ഇന്ന് രാവിലെ 11000 രൂപ വീണ് കിട്ടിയത്. പണം ഉടന്‍തന്നെ തൊട്ടടുത്തുണ്ടായ ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഹോം ഗാര്‍ഡ് നളിനാദരനെ ഏല്‍പ്പിക്കുകയും ചെയ്തു. നളിനാദരന്‍ ഹോസ്ദുര്‍ഗ് പോലീസ് സ്റ്റേഷനില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
കോട്ടച്ചേരിയില്‍ ഇല കച്ചവടം ചാലിങ്കല്‍ സ്വദേശി കൃഷ്ണന്റെയായിരുന്നു നഷ്ടപ്പെട്ട പണം. ഹോസ്ദുര്‍ഗ്‌പോലീസ് സ്റ്റേഷനിലെത്തിയ കൃഷ്ണന്‍
പോലീസ് ഉദ്യോഗസ്ഥരായ പ്രദിപന്‍ കോതോളി , കെ രാജീവന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വിദ്യാര്‍ത്ഥികളില്‍ എന്നും തുക ഏറ്റുവാങ്ങി.

error: Content is protected !!