മാവുങ്കാല്‍:വിശ്വപ്രസിദ്ധമായ ആനന്ദാശ്രമം മഠാധിപതിയായിരുന്ന സച്ചിദാനന്ദ സ്വാമിയാല്‍ സാക്ഷാത്ക്കരിക്കപ്പെട്ട മാവുങ്കാല്‍ ശ്രീരാമക്ഷേത്രത്തിന്റെ 26 മത് പ്രതിഷ്ഠാദിന മഹോല്‍സവം ബ്രഹ്മശ്രീ ഇടമന ഈശ്വരന് തന്ത്രികളുടെ കാര്‍മ്മീകത്വത്തില്‍ വിവിധ താന്ത്രീക കര്‍മ്മങ്ങളോട് മെയ് 7,8 തീയ്യതികളില്‍ നടക്കും. 7 ന് രാവിലെ 9 മണിക്ക് ശ്രീരാമക്ഷേത്ര മാതൃസമിതി സദ്ഗ്രന്ഥ പാരായണം നടത്തും. തുടര്‍ന്ന് ലളിതാസഹസ്രനാമ പാരായണം (പടിഞ്ഞാറ്റംകുഴി പുതിയ യോഗി മഠം) 11ന് ആനന്ദാശ്രമം ബാലവിഹാര് കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. രാത്രി 7.30 ന് കലാസന്ധ്യ. 9.30 ന് മഞ്ഞംപൊതി ശ്രീ വീരമാരുതി ക്ഷേത്രം മാതൃസമിതി അവതരിപ്പിക്കുന്ന ഫ്യൂഷന്‍ തിരുവാതിര.
8 ന് പ്രതിഷ്ഠാദിന ചടങ്ങുകള്‍. രാവിലെ 5ന് നടതുറക്കല്‍,അഭിഷേകം,ഗണപതിഹോമം,ഉഷ:പുജ,കലശപൂജ,കലശാഭിഷേകം. 10 ന് ക്ഷേത്രമാതൃസമിതി സര്‍വ്വൈശ്വര്യ വിളക്ക് പൂജ.11 മണിക്ക് ഉച്ച പൂജ. തുടര്‍ന്ന് അന്നദാനം. വൈകിട്ട് 6 ന് ദീപാരാധന, ഹവിസ്സ് പൂജ, ശ്രീഭൂതബലി, നൃത്തോല്സവം, അത്താഴ പൂജ. തുടര്‍ന്ന് പ്രസാദ വിതരണത്തോടു കൂടി സമാപിക്കും.
